![](/wp-content/uploads/2023/07/untitled-112.jpg)
കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. കോട്ടയം പൊൻകുന്നത്ത് പുത്തൻപീടിക വീട്ടിൽ പി.ടി ഉസ്മാൻ ആണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കുകയും മറ്റൊരു കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയയ്‌ക്കുകയും ചെയ്ത ഇയാൾക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത്.
കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് നടപടി. ഉസ്മാൻ പ്രായാപൂർത്തിയാകാത്ത ആൺകുട്ടിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല വീഡിയോകൾ അയച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട കുട്ടിയുടെ അമ്മ ചോദ്യം ചെയ്തു. ഇതോടെയാണ് പീഡന വിവരം കുട്ടി പുറത്തുപറയുന്നത്. തുടർന്ന് ചൈൽഡ് ലൈനെ വിവരം അറിയിക്കുകയായിരുന്നു. പൊൻകുന്നം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇതിന് പിന്നാലെ മറ്റൊരു കുട്ടി കൂടി ഉസ്മാൻ ശാരീരികമായി അതിക്രമം കാണിച്ചിരുന്നതായി ബന്ധുക്കളോട് വെളിപ്പെടുത്തി. ഈ കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. പ്രദേശത്തെ ലൈബ്രറി പ്രവർത്തകൻ കൂടിയാണ് ഉസ്മാൻ.
Post Your Comments