ThiruvananthapuramNattuvarthaLatest NewsKeralaJobs & VacanciesNewsCareerEducation & Career

യുകെയിൽ നഴ്സുമാര്‍ക്ക് സുവർണ്ണാവസരം: നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം

തിരുവനന്തപുരം: നോർക്ക റൂട്ട്സ് യുകെയിലെ വെയിൽസ് ഗവണ്‍മെന്റുമായി ചേര്‍ന്ന് വിവിധ എൻഎച്ച് എസിൽ ട്രസ്റ്റുകളിലേക്ക് രജിസ്ട്രേഡ് നഴ്സുമാർക്ക് വേണ്ടി ഓൺലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു. ബിഎസ്‌സി നഴ്സിംഗ്/ ജിഎൻഎം വിദ്യാഭ്യാസയോഗ്യതയോടൊപ്പം ഐഇഎൽടിഎസ്/ഒഇടി യുകെ സ്കോറും നേടിയ ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം.

കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത് ആറ് മാസത്തെ പ്രവർത്തി പരിചയവും വേണം. അപേക്ഷകൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, പാസ്പോർട്ട് കോപ്പി, ഐഇഎൽടിഎസ്/ഒഇടി സ്കോർ എന്നിവയും അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്. 2023 ആഗസ്റ്റ്10 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.

ശുചിമുറിയിൽ ഒളിക്യാമറ: സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ മൂന്നു വിദ്യാർത്ഥിനികൾക്കെതിരെ കേസ്

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യുകെയിലെ നിയമമനുസരിച്ചുളള ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുളള ചിലവുകള്‍ പൂർണമായും സൗജന്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button