മംഗളൂരു: ശുചിമുറിയിൽ ഒളിക്യാമറ വെച്ച് സഹപാഠിയുടെ സ്വകാര്യദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ സംഭവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാർത്ഥിനികൾക്കെതിരെ കേസ്. ഉടുപ്പി നേത്ര ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിലെ വിദ്യാർത്ഥിനികളായ ഷബ്നാസ്, അഫിയ, അലീമ, എന്നിവർക്കെതിരെ പൊലീസ് സ്വമേധയാ മൂന്ന് കേസുകൾ റജിസ്റ്റർ ചെയ്തതായി ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹകായ് അക്ഷയ് മച്ചിന്ദ്ര അറിയിച്ചു.
കോളജ് അധികൃതർ, മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച വൺ ഇന്ത്യ കന്നട യൂട്യൂബ് ചാനൽ, ഇത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കലു സിങ് ചൗഹാൻ എന്നിവർക്ക് എതിരെയും പോലീസ് കേസെടുത്തു. തമാശയ്ക്ക് ചെയ്തതാണെന്ന് ശുചിമുറിയിൽ മൊബൈൽ ഫോൺ വെച്ച പെൺകുട്ടികൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കുറ്റസമ്മതം നടത്തിയിരുന്നു. സംഭവത്തിൽ പരാതിയില്ലെന്ന് ഇരയായ പെൺകുട്ടികൾ കോളജ് അധികൃതരോട് പറയുകയും മൂന്ന് വിദ്യാർത്ഥിനികൾക്ക് എതിരെ സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ട്വിറ്റർ ആസ്ഥാന ഓഫീസിൽ നിന്നും ലോഗോ നീക്കം ചെയ്യുന്നത് തടഞ്ഞ് പോലീസ്
സംഭവം ഉടുപ്പി എംഎൽഎ യശ്പാൽ സുവർണയും ബിജെപിയുമാണ് പുറത്ത് കൊണ്ടുവന്നത്. മുസ്ലിം വിദ്യാർത്ഥിനികൾ ഹിന്ദു വിദ്യാർത്ഥിനികളുടെ സ്വകാര്യത പകർത്തിയ കുറ്റക്കാരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ബിജെപി വനിത വിഭാഗം വ്യാഴാഴ്ച കർണാടക വ്യാപകമായി പ്രതിഷേധ പരിപാടികൾ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
Post Your Comments