തിരുവനന്തപുരം: ഇടനിലക്കാരുടെ എണ്ണം പെരുകിയതോടെ തൊഴിലന്വേഷകർ വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി അധികൃതർ. സംഘർഷം നിലനിൽക്കുന്ന റഷ്യ, യുക്രെയിൻ എന്നിവിടങ്ങളിലേക്ക് ജോലി അന്വേഷിക്കുന്നവർക്കാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും, നോർക്ക റൂട്ട്സ് അധികൃതരുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈ രാജ്യങ്ങളിലേക്ക് ഇടനിലക്കാർ വഴി തൊഴിൽ വാഗ്ദാനം ലഭിച്ചുപോയ ചിലർ തട്ടിപ്പിന് ഇരയായ പശ്ചാത്തലത്തിലാണ് അറിയിപ്പ്.
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ലൈസൻസ് ഉള്ള അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശ തൊഴിൽ കുടിയേറ്റത്തിന് ശ്രമിക്കാൻ പാടുള്ളൂ. ഓഫർ ലെറ്ററിൽ പറഞ്ഞിരിക്കുന്ന ജോലി, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പൂർണ്ണമായും വിശ്വാസയോഗ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ, ജോലിക്കായി വിസിറ്റിംഗ് വിസയിലൂടെ വിദേശത്തേക്ക് പോകുന്നതും പരമാവധി ഒഴിവാക്കണം.
Also Read: കാശ്മീർ താഴ്‌വരയ്ക്ക് മാറ്റുകൂട്ടാൻ ഇനി ടുലിപ്സ് ഗാർഡനും! സന്ദർശകർക്ക് ഇന്ന് മുതൽ പ്രവേശനം
Post Your Comments