Latest NewsIndiaNewsInternational

‘ഞാൻ ഭാര്യയുടെ ഫോൺ പരിശോധിക്കുന്ന ആളല്ല, അവൾ ചെയ്തത് വഞ്ചന’: അഞ്‍ജുവിന്റെ ഭർത്താവ് പറയുന്നു

ഇസ്ലാമാബാദ്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി വിവാഹിതയായ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ ചർച്ചകൾ സജീവം. രാജസ്ഥാൻ സ്വദേശി അഞ്ജുവാണ് ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകൻ നസ്റുല്ലയെ വിവാഹം കഴിച്ചത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ അഞ്ജുവിന്റെ ഭർത്താവ് അരവിന്ദ് കുമാർ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖം ശ്രദ്ധേയമാകുന്നു.

‘അവൾ എന്തിനാണ് ലാഹോറിൽ പോയതെന്ന് എനിക്കറിയില്ലായിരുന്നു. വിസയും മറ്റും അവൾ എങ്ങനെ ഒപ്പിച്ചെടുത്തെന്നും എനിക്കറിയില്ല. ഭാര്യയുടെ ഫോൺ പരിശോധിക്കുന്ന കൂട്ടത്തിലല്ല ഞാൻ. അതുകൊണ്ട് അവളുടെ ഫോണിലെ മെസേജുകൾ ഒന്നും ഞാൻ കണ്ടിട്ടില്ല. സീമ ഹൈദറിന്റെ കേസുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല. എല്ലാ രേഖകളും കൈയ്യിൽ കരുതിയാണ് അവൾ ലാഹോറിലേക്ക് പോയിരിക്കുന്നത്. 2-3 ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നായിരുന്നു അവൾ എന്നെ അറിയിച്ചത്.

അവൾ തിരിച്ചെത്തിയാൽ അവളോടൊപ്പം താമസിക്കണമോ എന്ന് ഇനി എന്റെ മക്കൾ തീരുമാനിക്കും. ഇതാദ്യമായിട്ടാണ് അവൾ എന്നെ അറിയിക്കാതെ എവിടെയെങ്കിലും പോയത്. ഇത് വഞ്ചനയാണ്. ഞാൻ അവളുടെ മാതാപിതാക്കളെ വിളിച്ച് തുടർനടപടികൾ തീരുമാനിക്കും. നിയമപരമായ എല്ലാ രേഖകളും അവളുടെ കൈവശമുണ്ടെങ്കിൽ അവളെ തിരിച്ച് വരാൻ അനുവദിക്കണം എന്നാണ് എനിക്ക് സർക്കാരിനോട് അപേക്ഷിക്കാനുള്ളത്’, ഭർത്താവ് പറഞ്ഞു.

അതേസമയം, പാക് സ്വദേശിയായ നസ്റുല്ലയെ വിവാഹം ചെയ്യാൻ അതിർത്തി കടന്ന് പാകിസ്ഥാനിലെത്തിയ അഞ്‍ജുവിനെ അവളുടെ പിതാവ് തള്ളിപ്പറഞ്ഞിരുന്നു. തന്റെ മകൾ മരിച്ചതായി കണക്കാക്കുന്നുവെന്ന് അഞ്ജുവിന്റെ അച്ഛൻ ഗയാ പ്രസാദ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. അവളെ തിരികെ കൊണ്ടുവരണണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കില്ലെന്നും മകൾ പാകിസ്ഥാനിൽ കിടന്ന് മരിക്കട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button