Latest NewsNewsTechnology

ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ചാറ്റ്ജിപിടി ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം

2022 നവംബറിൽ പ്രവർത്തനമാരംഭിച്ച ചാറ്റ്ജിപിടി മാസങ്ങൾ കൊണ്ടാണ് ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയെടുത്തത്

ഉപഭോക്താക്കളുടെ കാത്തിരിപ്പിന് ഊർജ്ജം പകർന്ന് ചാറ്റ്ജിപിടിയുടെ ആൻഡ്രോയിഡ് പതിപ്പ് എത്തി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇന്ന് മുതൽ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിലവിൽ, യുഎസ്, ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീൽ എന്നീ രാജ്യങ്ങളിൽ മാത്രമാണ് ചാറ്റ്ജിപിടിയുടെ ആൻഡ്രോയിഡ് പതിപ്പ് ലഭിക്കുകയുള്ളൂ. മറ്റു രാജ്യങ്ങളിലേക്ക് ഉടൻ വൈകാതെ തന്നെ ആൻഡ്രോയിഡ് പതിപ്പ് എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാനും, വിവിധ നിർദ്ദേശങ്ങൾക്കും, ലേഖനങ്ങൾ എഴുതാനും ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് സേവനമാണ് ചാറ്റ്ജിപിടി. ചാറ്റ്ജിപിടിയിലെ ഹിസ്റ്ററി അതേ അക്കൗണ്ട് ഉപയോഗിക്കുന്ന മറ്റു ഉപകരണങ്ങളിലും ലഭ്യമാകുമെന്നതാണ് പ്രധാന സവിശേഷത. ഈ വർഷം മെയ് മാസമാണ് ഐഒഎസ് ഉപഭോക്താക്കൾക്കുള്ള പതിപ്പ് കമ്പനി അവതരിപ്പിച്ചത്. 2022 നവംബറിൽ പ്രവർത്തനമാരംഭിച്ച ചാറ്റ്ജിപിടി മാസങ്ങൾ കൊണ്ടാണ് ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയെടുത്തത്.

Also Read: കടയ്ക്ക് ലൈസന്‍സ് നൽകാൻ കൈക്കൂലി: പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വര്‍ഷം കഠിന തടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button