അടൂർ: നിയന്ത്രണം വിട്ട പിക്അപ് വാൻ മറിഞ്ഞ് ഡ്രൈവറുടെ ഇടതുചെവി പൂർണമായും അറ്റു. പറക്കോട് കളീക്കൽ നൗഫലി(30)നാണ് പരിക്കേറ്റത്.
കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ മരുതിമൂട് ജങ്ഷന് കിഴക്ക് തിങ്കളാഴ്ച രാവിലെ 10.30-നായിരുന്നു അപകടം. പത്തനാപുരത്ത് നിന്ന് അടൂരിലേക്ക് വരുകയായിരുന്ന പിക്അപ് വാൻ ശക്തമായ മഴയെ തുടർന്ന്, നിയന്ത്രണം വിട്ട് റോഡിന്റെ വലതു വശത്തേക്ക് മറിയുകയായിരുന്നു. വാഹനം മറിഞ്ഞ് നിരങ്ങിയതിനെ തുടർന്നാണ് ചെവിയറ്റത്.
Read Also : ‘കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നു, ആത്മഹത്യയാക്കി എഴുതി തള്ളി’: വിമർശനം ശക്തമാകുന്നു
അടൂരിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് നൗഫലിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്. ഇയാളെ ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചു. കൂടാതെ, തലക്ക് പരിക്കേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
അസി. സ്റ്റേഷൻ ഓഫീസർ വേണുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിയാസുദ്ദീൻ, ഫയർ ഓഫീസർമാരായ രഞ്ജിത്ത്, കൃഷ്ണകുമാർ, ദിനൂപ്, സന്തോഷ്, സജാദ്, ഹോം ഗാർഡുമാരായ ഭാർഗവൻ, പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Post Your Comments