കൊച്ചി: തമിഴ്നാട് സത്യമംഗലം കാട്ടിലെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയ തൃശൂര്‍ സ്വദേശി ആഷിഫ് കൊടും ഭീകരനെന്ന് എന്‍ഐഎ. കേരളത്തിലുള്‍പ്പെടെ ഭീകരാക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തി. ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായ യുവാക്കള്‍ക്ക് കേരളത്തില്‍ പരിശീലനം നല്‍കിയിരുന്ന മാസ്റ്റര്‍ ട്രെയിനറാണ് ഇയാളെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയില്‍ നിന്നുമാണ് ഇയാള്‍ക്ക് ആയുധ പരിശീലനം ലഭിച്ചത്. നേരത്തെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വനാന്തരങ്ങളില്‍ ഇയാളുടെ നേതൃത്വത്തില്‍ ആയുധ പരിശീലനവും പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
Read Also: ഗതാഗതവകുപ്പെങ്കിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രചാരണം: വിശദീകരണവുമായി കെബി ഗണേഷ് കുമാര്‍
പോപ്പുലര്‍ ഫ്രണ്ടുകാരനായ ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. 2008 ല്‍ തൃശൂര്‍ പാവറട്ടിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബൈജുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ആഷിഫ്.
Post Your Comments