തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യ സര്‍ക്കാരും ഒപ്പുവച്ച കരാര്‍ പ്രകാരം ഈ മേഖലയിലെ രജിസ്റ്റേര്‍ഡ് നഴ്‌സുമാരുടെ ഒഴിവുകള്‍ നികത്താന്‍ ഒരുങ്ങി നോര്‍ക്ക റൂട്ട്‌സ്.
Read Also: രാഹുല്‍ ഗാന്ധിക്ക് മാത്രമായി ഒരു നിയമം കോട്ടക്കല്‍ ആര്യവൈദ്യശാലയിലുണ്ടോ?
ബി.എസ്.സി നഴ്‌സിംഗ് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ഒരു രജിസ്റ്റേര്‍ഡ് നഴ്സ്മാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് ആന്‍ഡ് ലാബ്രഡോറിലേക്ക് മികച്ച നഴ്‌സിംഗ് തൊഴിലവസരം ലഭിക്കും.
2015 ന് ശേഷം നേടിയ ബി.എസ്.സി ബിരുദവും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം -75 മണിക്കൂര്‍ രണ്ടാഴ്ചയില്‍) അനിവാര്യമാണ്. തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം സെപ്തംബര്‍ മാസം നടക്കും. കാനഡയില്‍ നഴ്‌സ് ആയി ജോലി നേടാന്‍ നാഷണല്‍ നഴ്‌സിംഗ് അസെസ്‌മെന്റ് സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യുകയോ എന്‍.സി.എല്‍.ഇ.എക്‌സ് പരീക്ഷ പാസ് ആയിരിക്കുകയോ വേണം.
അഭിമുഖത്തില്‍ പങ്കെടുത്തു വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ യോഗ്യത നിശ്ചിത കാലയളവില്‍ നേടിയെടുത്താല്‍ മതിയാകും. അഭിമുഖ സമയത്തു ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. കൂടാതെ ഐ.ഇ.എല്‍.ടി.എസ് ജനറല്‍ സ്‌കോര്‍ അഞ്ച് അഥവാ സി.ഇ.എല്‍.പി.ഐ.പി ജനറല്‍ സ്‌കോര്‍ അഞ്ച് ആവശ്യമാണ്. കൂടുതല്‍ വിവരങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും നോര്‍ക്കയുടെ www.norkaroots.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Post Your Comments