പാലക്കാട്: രാഹുല്‍ ഗാന്ധിക്ക് മാത്രമായി ഒരു നിയമം കോട്ടക്കല്‍ ആര്യവൈദ്യശാലയിലുണ്ടോ? എന്ന ചോദ്യവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. അവിടെ അഡ്മിറ്റ് ആയ രാഹുല്‍ ഗാന്ധിക്ക് തോന്നിയത് പോലെ പുറത്തിറങ്ങി മഴയത്ത് നടക്കാനും നൂറുകണക്കിനാളുകള്‍ തിങ്ങിനിറഞ്ഞ ഹാളിലെ പരിപാടിയില്‍ പങ്കെടുക്കാനുമൊക്കെ ചികിത്സകരുടെ അനുവാദമുണ്ടോ ? ഉണ്ടെങ്കില്‍ അത് തെറ്റായ കീഴ്‌വഴക്കമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത്.
Read Also: മാവേലി സ്റ്റോറുകളിൽ സ്റ്റോക്കുണ്ട്: അടുത്ത ആഴ്ചയോടെ എല്ലാ സാധനങ്ങളും ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘കേരളീയ ആയുര്‍വേദ പാരമ്പര്യത്തെ ലോക പ്രശസ്തമാക്കിയ സ്ഥാപനമാണ് കോട്ടക്കല്‍ ആര്യവൈദ്യശാല. ഇവിടത്തെ ചികിത്സ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാഷ്ട്രനേതാക്കളടക്കം വന്നിട്ടുണ്ട്. ആയുര്‍വേദ ചികിത്സക്ക് വിധേയനാകുന്ന വ്യക്തി പാലിക്കേണ്ട പഥ്യവും അച്ചടക്കവും പ്രധാനമാണ് . കോട്ടക്കലില്‍ അഡ്മിറ്റ് ആകുന്നവര്‍ അത് പാലിക്കാന്‍ ബാധ്യസ്ഥരാണ്. രാഹുല്‍ ഗാന്ധിക്ക് മാത്രമായി ഒരു നിയമം കോട്ടക്കല്‍ ആര്യവൈദ്യശാലയിലുണ്ടോ? അഡ്മിറ്റ് ആയ രാഹുല്‍ ഗാന്ധിക്ക് തോന്നിയത് പോലെ പുറത്തിറങ്ങി മഴയത്ത് നടക്കാനും നൂറുകണക്കിനാളുകള്‍ തിങ്ങിനിറഞ്ഞ ഹാളിലെ പരിപാടിയില്‍ പങ്കെടുക്കാനുമൊക്കെ ചികിത്സകരുടെ അനുവാദമുണ്ടോ ? ഉണ്ടെങ്കില്‍ അതൊരു തെറ്റായ കീഴ്വഴക്കമാണ്. ആ മഹത്തായ സ്ഥാപനത്തിന്റെ പാരമ്പര്യവും വിശ്വാസ്യതയുമാണ് തകര്‍ക്കുന്നത്’.
അലോപ്പതി ചികിത്സയില്‍ ആയിരുന്നെങ്കില്‍ രാഹുല്‍ ഇങ്ങനെ നാട്ടിലിറങ്ങി നടക്കുമായിരുന്നോ ? ആയുര്‍വേദ ചികിത്സാ രീതികളോടും ചികിത്സകരോടും തികഞ്ഞ അനാദരവാണ് രാഹുല്‍ ഗാന്ധി കാണിക്കുന്നത്. അതിലുപരി കേരളത്തിന്റെ യശസ് വാനോളമുയര്‍ത്തിയ കോട്ടക്കല്‍ എന്ന മഹാപ്രസ്ഥാനത്തോടുള്ള അവഹേളനമാണ്. നിരവധി ആയുര്‍വേദ ചികിത്സകരുമായി സംസാരിച്ചപ്പോള്‍ അവരെല്ലാവരും രാഹുല്‍ ഗാന്ധി കാണിക്കുന്നത് തെറ്റാണെന്നും ആയുര്‍വേദത്തോടുള്ള അവഹേളനമാണെന്നുമാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ കോട്ടക്കല്‍ അധികൃതരുടെ മറുപടി അറിയാന്‍ താല്‍പര്യമുണ്ട്’.
Post Your Comments