
കൽപ്പറ്റ: വയനാട് അമ്പലവയലിൽ യുവതി മുങ്ങി മരിച്ചു. കുമ്പളേരി സ്വദേശിയും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിലെ ബിരുദ വിദ്യാർത്ഥിയുമായ സോന പി. വര്‍ഗീസ്(19) ആണ് മരിച്ചത്.
Read Also : മണിപ്പൂർ വിഷയം; പ്രതികളെന്ന പേരിൽ വ്യാജ ചിത്രം പങ്കുവെച്ച് സിപിഎം പിബി അംഗം സുഭാഷിണി അലി, ഒടുവിൽ മാപ്പ്
ഇന്നലെ ആറ് മണിയോടെയായിരുന്നു അപകടം നടന്നത്. പ്രദേശത്ത് കാർഷികാവശ്യങ്ങൾക്കായി നിർമിച്ച കുളത്തിൽ നീന്താനായി പിതാവിനും സഹോദരങ്ങൾക്കുമൊപ്പം എത്തിയ വേളയിലാണ് യുവതി അപകടത്തിൽപ്പെട്ടത്. കുളത്തിലിറങ്ങിയ സോന ചെളിയില്‍ താഴ്ന്ന് പോവുകയായിരുന്നു. തുടർന്ന്, ബത്തേരിയില്‍ നിന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Read Also : ബെംഗളുരുവിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments