ജയ്പുർ: സഹോദരങ്ങളായ ജീവനക്കാരുടെ അടിയേറ്റ് റസ്റ്റോറന്റ് ഉടമ മരിച്ചു. റസ്റ്റോറന്റ് ഉടമ ഹമിർ സിംഗ്(45) ആണ് മരിച്ചത്.
രാജസ്ഥാനിലെ കൽവാറിൽ ആണ് സംഭവം. ഭക്ഷണമുണ്ടാക്കുന്നതിനെ ചൊല്ലി ജീവനക്കാരായ സുനിൽ, ബാബ്ലു എന്നിവരുമായി ഹമിർ സിംഗ് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന്, ഇരുവരും ചേർന്ന് ഹമിർ സിംഗിനെ മർദ്ദിക്കുകയായിരുന്നു.
Read Also : സാമ്പത്തിക പ്രതിസന്ധി: ഓണത്തിന് കിറ്റ് വിതരണം വെട്ടിച്ചുരുക്കി, ഇത്തവണ മഞ്ഞക്കാര്‍ഡിന് മാത്രം
അവശനായ ഹമിർ സിംഗിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി.
Read Also : ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ തന്നെയെന്ന് കണ്ടെത്തല്‍
സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Post Your Comments