KeralaLatest News

സാമ്പത്തിക പ്രതിസന്ധി: ഓണത്തിന് കിറ്റ് വിതരണം വെട്ടിച്ചുരുക്കി, ഇത്തവണ മഞ്ഞക്കാര്‍ഡിന് മാത്രം

തിരുവനന്തപുരം: കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഈ വർഷത്തെ ഓണം ഭക്ഷണ കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള കടുത്ത തീരുമാനവുമായി സംസ്ഥാന സർക്കാർ.ഇക്കുറി മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിക്കുക. ഇതിന് പുറമെ വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അരലക്ഷത്തിനടുത്ത് വരുന്ന അന്തേവാസികൾക്കും കിറ്റ് നൽകും. കഴിഞ്ഞതവണത്തെപ്പോലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഇത്തവണ ഓണക്കിറ്റ് നൽകാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്. ഇതോടെ മുൻഗണനാ വിഭാഗത്തിലെ മഞ്ഞ കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്ക് മാത്രമാകും ഓണക്കിറ്റ് ലഭിക്കുക.ഒരു കിറ്റിന് 450 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

2000 കോടി രൂപയാണ് സപ്ലൈകോയ്ക്കുള്ള സർക്കാർ കുടിശ്ശിക. ഉടൻ 1500 കോടി അനുവദിക്കണമെന്ന് ഭക്ഷ്യവകുപ്പ് അഭ്യർഥിച്ചിട്ടും 250 കോടി രൂപ നൽകാനേ ധനവകുപ്പ് സമ്മതിച്ചിട്ടുള്ളൂ. ഈയാഴ്ച പ്രശ്നം പരിഹരിക്കുമെന്ന് ഭക്ഷ്യവകുപ്പ് അധികൃതർ പറഞ്ഞു. സബ്‌സിഡിക്ക് വിൽക്കുന്നതിൽ വെളിച്ചെണ്ണ, പഞ്ചസാര, മല്ലി, ഉഴുന്ന് തുടങ്ങിയ സാധനങ്ങൾ മാത്രമേ സപ്ലൈകോയിൽ ശേഖരമുള്ളൂ. നേരത്തേ സാധനങ്ങൾ വാങ്ങിയതിൽ 600 കോടി രൂപയാണ് വിതരണക്കാർക്കുള്ള കുടിശ്ശിക. ശേഖരം തീർന്ന സാധനങ്ങൾ വാങ്ങാൻ ഇ-ടെൻഡർ വിളിച്ചപ്പോൾ വിതരണക്കാരും മടിച്ചു. ശേഖരം തീർന്ന സാധനങ്ങൾ കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്വകാര്യ വിതരണക്കാർ ഉടൻ ലഭ്യമാക്കുമെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button