NattuvarthaLatest NewsNewsIndia

ദമ്പതികളും മകനും വീടിനുള്ളില്‍ മരിച്ചനിലയില്‍

തക്കലയ്ക്ക് സമീപം കരകണ്ഠര്‍ കോണത്തില്‍ മുരളീധരന്‍ (40), ഭാര്യ ഷൈലജ (35), മകന്‍ ജീവ എന്നിവരാണ് മരിച്ചത്

കന്യാകുമാരി: ദമ്പതികളെയും ഏഴു വയസുകാരനായ മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തക്കലയ്ക്ക് സമീപം കരകണ്ഠര്‍ കോണത്തില്‍ മുരളീധരന്‍ (40), ഭാര്യ ഷൈലജ (35), മകന്‍ ജീവ എന്നിവരാണ് മരിച്ചത്.

Read Also : വീടിനുള്ളിൽ തറയിൽ ചോര ഒലിച്ച നിലയിൽ മൃതദേഹം; യുവാവിന്റെ മരണത്തില്‍ അച്ഛനും സുഹൃത്തും കസ്റ്റഡിയില്‍, സഹോദരനെ കാണാനില്ല

ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും ജീവയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമാണ്. മകന്‍റെ അസുഖത്തെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ജീവനൊടുക്കുകയായിരുന്നെന്നാണ് നിഗമനം. ഇക്കാര്യം ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടെന്ന് തക്കല പൊലീസ് അറിയിച്ചു.

Read Also : ചാഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ കയറി പുഴയിലേക്ക് ചാടാന്‍ ശ്രമിച്ചു: തെങ്ങ് ഒടിഞ്ഞു വീണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടു

2010-ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മകന്‍ ജനിച്ചത്. മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ ഷൈലജയുടെ നാടായ തക്കലയിലേക്ക് താമസം മാറിയത്. ഒരു മാസം മുന്‍പ് ഇവര്‍ പുതിയ വീടും നിര്‍മ്മിച്ചു. എന്നാല്‍, മകന് ഓട്ടിസം സ്ഥിരീകരിച്ചതോടെ ഇരുവരും മനോവിഷമത്തിലായിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ വീടിന്‍റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button