CinemaLatest NewsBollywoodNewsIndiaEntertainmentMovie Gossips

എന്റെ പ്രൊഫഷൻ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു, അമ്മ മദ്യത്തിന് അടിമപ്പെട്ടിരുന്നു: തുറന്നു പറഞ്ഞ് സണ്ണി ലിയോൺ

മുംബൈ: പോൺ സിനിമകളിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറി തന്റേതായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോൺ. ജിസം2 എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം തുടർന്ന് തെന്നിന്ത്യൻ സിനിമകളിലും ചുവടുറപ്പിക്കുകയായിരുന്നു.

ഇപ്പോൾ, പോൺ സിനിമാ രംഗത്ത് പ്രവർത്തിച്ച കാലത്ത് തന്റെ കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് സണ്ണി ലിയോൺ സംസാരിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ പ്രൊഫഷനോട് അമ്മയ്ക്ക് കടുത്ത എതിർപ്പുണ്ടായിരുന്നുവെന്നും അമ്മ മദ്യപാനത്തിന് അടിമയായിരുന്നുവെന്നും സണ്ണി ലിയോൺ പറയുന്നു.

സണ്ണി ലിയോണിന്റെ വാക്കുകൾ ഇങ്ങനെ;

ഏകീകൃത സിവില്‍ കോഡിന് എതിരായി മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് സിപിഎമ്മിന് ക്ഷണം

‘അമ്മയുടെ മദ്യപാനം എന്നെ വിഷമിപ്പിച്ചു. മദ്യത്തേക്കാൾ കൂടുതൽ അമ്മ എന്നെ സ്‌നേഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ അമ്മ മദ്യത്തിന് അടിമപ്പെട്ടിരുന്നു. മാനസികപരമായി ഇത് ചികിത്സിച്ച് ശരിയാക്കേണ്ടതായിരുന്നു. ഞാനോ സഹോദരനോ അച്ഛനോ അമ്മയുടെ ദുശ്ശീലത്തിന് കാരണക്കാരല്ല.

എന്റെ അഡൾട്ട് സിനിമാ പ്രൊഫഷൻ അമ്മയെ മദ്യത്തിൽ ആശ്വാസം കണ്ടെത്താൻ പ്രേരിപ്പിച്ചിരിക്കാം. എന്റെ പ്രൊഫഷൻ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഞാൻ വൈകിയാണ് വീട്ടിലേക്ക് വന്നിരുന്നത്. ഇതെല്ലാം അമ്മയെ ബാധിച്ചിരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button