കൊച്ചി: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് കേരളത്തില്‍ വന്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎയുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ ശ്രീലങ്കന്‍ മോഡല്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടെന്നാണ് എന്‍ഐഎ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്ളത്. ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരര്‍ ലക്ഷ്യം വച്ചിരുന്നുവെന്നും
എന്‍ഐഎ കണ്ടെത്തി. ഭീകരവാദ ഫണ്ട് കേസില്‍ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയത്.
Read Also: മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: അച്ഛനും മകനും ദാരുണാന്ത്യം
ടെലഗ്രാം വഴിയാണ് ഇവര്‍ ആശയ വിനിമയം നടത്തിയതെന്നും എന്‍ഐഎ കണ്ടെത്തി. ഇതിനുവേണ്ട രഹസ്യ നീക്കങ്ങള്‍ ഇവര്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനായിരുന്നു ഇവരുടെ പ്രധാന ശ്രമം. ഭീകരാക്രമണങ്ങള്‍ക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ ഇവര്‍ ബാങ്ക് കൊള്ളയടക്കം ആസൂത്രണം ചെയ്തിരുന്നതായും എന്‍.ഐ.എ പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപണത്തില്‍ എന്‍.ഐ.എ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്.
‘പെറ്റ് ലവേഴ്‌സ്’ എന്ന ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. ഇവരുടെ സംഘത്തെ പിടികൂടാന്‍ കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ മൂന്നിടത്തും പാലക്കാട് ഒരിടത്തും എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു. സംഘത്തലവനായ ആഷിഫിനെ തമിഴ്‌നാട് സത്യമംഗലം കാട്ടില്‍ നിന്നാണ് പിടികൂടിയത്.
Post Your Comments