NattuvarthaLatest NewsIndiaNews

മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: അച്ഛനും മകനും ദാരുണാന്ത്യം

വണ്ടൂർ വാണിയമ്പലം സ്വദേശികളായ പള്ളിയാളി മമ്മുണ്ണിയുടെ മകൻ അബ്ദുൾ നാസർ (46), നാസറിൻ്റെ മകൻ നഹാസ് (14) എന്നിവരാണ് മരിച്ചത്

മൈസൂരു: മൈസുരു നഞ്ചൻഗുഡിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അച്ഛനും മകനും മരിച്ചു. വണ്ടൂർ വാണിയമ്പലം സ്വദേശികളായ പള്ളിയാളി മമ്മുണ്ണിയുടെ മകൻ അബ്ദുൾ നാസർ (46), നാസറിൻ്റെ മകൻ നഹാസ് (14) എന്നിവരാണ് മരിച്ചത്.

Read Also : മണിപ്പൂര്‍ സംഭവത്തില്‍ വ്യാജ പ്രചരണം: സുഭാഷിണി അലിയ്‌ക്കെതിരെ കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ് 

ഞായറാഴ്ച രാത്രി 11 മണിയോടെ നഞ്ചൻഗോഡ്-ഗുണ്ടൽപേട്ട് റോഡിലെ ഹൊസഹള്ളി ഗേറ്റിന് സമീപത്തായിരുന്നു അപകടം നടന്നത്. ഇവർ സഞ്ചരിച്ച ഇന്നോവ കാർ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. നാസറിന്‍റെ മൂത്ത മകൻ നവാഫിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാണിയമ്പലത്തിൽ നിന്നും ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് നാസറും കുടുംബവും കാറിൽ മൈസൂരുവിലേക്ക് തിരിച്ചത്. എട്ട് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത് മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മൃതദേഹങ്ങൾ നഞ്ചൻഗുഡ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സജ്നയാണ് അബ്ദുൾ നാസറിൻ്റെ ഭാര്യ. മകള്‍: നിയ ഫാത്തിമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button