Latest NewsIndiaNews

ഫെയ്‌സ്ബുക്ക് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി; കാമുകനെ കാണാന്‍ പാകിസ്ഥാനിലേക്ക് കടന്ന് ഇന്ത്യക്കാരി

ജയ്പുർ: ഫെയ്സ്ബുക്ക് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ കാമുകനെ കാണാൻ പാകിസ്താനിലേക്ക് കടന്ന് ഇന്ത്യൻ യുവതി. ഉത്തർ പ്രദേശിലെ കൈലോർ ഗ്രാമവാസിയും രാജസ്ഥാനിലെ ആൾവാറിലെ താമസക്കാരിയുമായ അഞ്ജു എന്ന 34കാരിയാണ് 29കാരനായ തന്റെ ആണ്‍സുഹൃത്ത് നസ്റുള്ളയെ കാണാനാണ് യുവതി നാട് വിട്ടത്. നിലവിൽ പാകിസ്താനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലെ അപ്പർ ദിർ ജില്ലയിലാണ് അഞ്ജു ഇപ്പോൾ ഉള്ളത്.

മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന നസ്റുള്ളയുമായി കുറച്ചുമാസങ്ങൾക്ക് മുൻപാണ് അഞ്ജു ഫെയ്സ്ബുക്ക് സൗഹൃദത്തിലാകുന്നത്. വിവാഹിതയും പതിനഞ്ചും ആറും വയസ്സുള്ള പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും അമ്മയാണ് അഞ്ജു. ഇവർ പാകിസ്താനിലുണ്ടെന്നും നസ്റുള്ളയെ വിവാഹം കഴിക്കാനായി എത്തിയതല്ലെന്നും പാകിസ്താൻ പോലീസ് പറഞ്ഞു.

ആദ്യം അഞ്ജുവിനെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും യാത്രാരേഖകൾ കൃത്യമായിരുന്നതിനാൽ വിട്ടയയ്ക്കുകയായിരുന്നെന്നും അവർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button