പത്തനംതിട്ട: ഫോണിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി സഹോദരൻ. പത്തനംതിട്ടയിലാണ് സംഭവം. റാന്നി മോതിരവയൽ സ്വദേശി ജോബിൻ ജോൺസൺ ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ചേർന്നാണ് പ്രതി കൊലപാതകം നടത്തിയത്. മദ്യലഹരിയിലായിരുന്നു കൊലപാതകം.
Read Also: ഉമ്മൻചാണ്ടിയെ സമൂഹ മാദ്ധ്യമത്തിൽ അപമാനിച്ചു: മന്ത്രി പി രാജീവിന്റെ സ്റ്റാഫിനെതിരെ പരാതി
ജോബിനും അച്ഛൻ ജോൺസണും സഹോദരൻ ജോജോയും ഇവരുടെ സുഹൃത്ത് സുധീഷും ചേർന്ന് മദ്യപിക്കുകയായിരുന്നു. രാത്രി വൈകിയപ്പോൾ ജോബിന്റെ അച്ഛൻ വീട്ടിലെ നിന്ന് പുറത്ത് പോയി. പിന്നാലെ പുതിയ മൊബൈൽ ഫോണിന്റെ പേരിൽ ജോബിനും ജോജോയും തമ്മിൽ തർക്കമായി. കയ്യാങ്കളിയുടെ വക്കിലെത്തിയപ്പോൾ സുധീഷും ഇടപെട്ടു. പിന്നീട് കയ്യിൽ കിട്ടിയ കസേര മറ്റും എടുത്ത് ജോബിനെ തലങ്ങും വിലങ്ങും ഇരുവരും മർദിച്ചു. പരിക്കേറ്റ അബോധാവസ്ഥയിലായ ജോബിനെ ഉപേക്ഷിച്ച് ജോജോയും സുധീഷും വീട് വിട്ടിറങ്ങി.
ബന്ധുവീട്ടിൽ ആയിരുന്ന ജോബിൻറെ അമ്മ സുജാത രാവിലെ എത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന മകനെ കാണുന്നത്. അയൽവാസികൾ വഴിയാണ് മരണ വിവരം പൊലീസിനെ അറിയിച്ചത്.
Post Your Comments