മുഖക്കുരുവിന്റെ പാടുകൾ മാറാൻ സമയമെടുക്കും. അതിന് ചികിത്സ ഏതായാലും പാടുകൾ മാറുന്നത് വരെ ചികിത്സ തുടരുകയാണ് പോംവഴി. മുഖക്കുരു വളരുന്നതിന് അനുസരിച്ച്, അതിൽ പഴുപ്പ് നിറയും. പഴുപ്പ് നിറയുമ്പോൾ ആ ഭാഗത്ത് മെലാനിൻ എന്ന പ്രോട്ടീന്റെ അളവ് കൂടും. ഇതാണ് കറുത്ത പാടുകൾക്ക് ഇടയാക്കുന്നത്. മുഖക്കുരു പൂർണമായി മാറിയാലും പാടുകൾ നിലനിൽക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താൽ കറുത്തപാട് അധികമാവുകയും ചെയ്യും.
സ്ഥിരമായി മൃതകോശങ്ങൾ നീക്കുകയാണ് അതിനുള്ള ഏറ്റവും നല്ല മാർഗം. സ്‌ക്രബ്, വിദഗ്ധരുടെ സഹായത്തോടെ മെഡി സ്പാ, കെമിക്കൽ പീൽ എന്നിവയും ചെയ്യാം. വെയിൽ ഏൽക്കുന്നത് കറുത്തപാടുകൾ അധികമാക്കും. അതിനാൽ, എല്ലാ ദിവസവും പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
Post Your Comments