Latest NewsNewsIndia

മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

മണിപ്പൂർ: മണിപ്പൂരിൽ ആയുധങ്ങളുമായി എത്തിയ സംഘം പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സ്ത്രീകൾ തന്നെയാണ് പെൺകുട്ടിയ പീഡനത്തിനായി വിട്ടുകൊടുത്തതെന്നാണ് റിപ്പോർട്ട്. മെയ് 15ന് ഇംഫാലിലാണ് ദാരുണ സംഭവം നടന്നത്. പീഡനത്തിന് ശേഷം ജൂലൈ 21നാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകുന്നത്. സീറോ എഫ്‌ഐആർ ആയിരുന്നു രജിസ്റ്റർ ചെയ്തത്. പെൺകുട്ടി നിലവിൽ നാഗാലാൻഡിൽ ചികിത്സയിലാണ്.

മണിപ്പൂരിൽ കലാപം തുടങ്ങിയ ശേഷം ഇന്റർനെറ്റ് സംവിധാനം വിച്ഛേദിച്ചിരുന്നു. ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് മണിപ്പൂരിൽ നിന്ന് പുതിയ ക്രൂരതയുടെ വിവരങ്ങള്‍ പുറത്തുവന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button