ന്യൂഡല്‍ഹി: ജി-20 യോഗങ്ങള്‍ക്കായി പ്രഗതി മൈതാന സമുച്ചയം തയ്യാറായി. മൈതാന സമുച്ചയം ജൂലൈ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ജി-20 നേതാക്കളുടെ യോഗത്തിന്റെ മുന്നോടിയായാണ് പുതിയ വേദി നിര്‍മ്മിച്ചിരിക്കുന്നത്.
പ്രഗതി മൈതാന സമുച്ചയം എന്നറിയപ്പെടുന്ന ഈ വേദിയ്ക്ക് 123 ഏക്കര്‍ വിസ്തൃതിയാണുള്ളത്. ആഗോളതലത്തില്‍ മെഗാ കോണ്‍ഫറന്‍സുകള്‍, അന്താരാഷ്ട്ര ഉച്ചകോടികള്‍, സാംസ്‌കാരിക ആഘോഷങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു വേദിയായിരിക്കും ഇത്. ലോകോത്തര പരിപാടികളില്‍ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ വളര്‍ച്ചയിലെ തെളിവാണ് പ്രഗതി മൈതാന സമുച്ചയം.
7,000 പേര്‍ക്ക് ഇരിക്കാവുന്ന വിസ്തൃതിയിലാണ് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് 5,500 പേര്‍ക്ക് ഇരിക്കാവുന്ന ഓസ്‌ട്രേലിയയിലെ ഐക്കോണിക് സിഡ്‌നി ഓപ്പറ ഹൗസിനേക്കാള്‍ വലുതാണ്. മൂന്ന് പിവിആര്‍ തിയേറ്ററുകള്‍ക്ക് തുല്യമായ ഗ്രാന്‍ഡ് ആംഫി തിയേറ്റര്‍ നിരവധി സാംസ്‌കാരിക പരിപാടികള്‍ക്കും, പ്രദര്‍ശനങ്ങള്‍ക്കും അനുയോജ്യമായിരിക്കും എന്ന് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments