KollamKeralaNattuvarthaLatest NewsNews

വേ​ളാ​ങ്ക​ണ്ണി​ തീ​ർ​ഥാ​ട​കരുടെ കാ​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു: നീ​ണ്ട​ക​ര സ്വ​ദേ​ശിക്ക് ദാരുണാന്ത്യം

കാ​ർ യാ​ത്രക്കാര​നാ​യ നീ​ണ്ട​ക​ര സ​ച്ചി​ൻ ഡെ​യി​ലി​ല്‍ (അ​മ്പ​ല​ത്തി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ )സ​ക്ക​റി​യ ഫെ​ലി​ക്സ് (53) ആ​ണ് മ​രി​ച്ച​ത്

ച​വ​റ: നീ​ണ്ട​ക​രയിൽ നി​ന്നും വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് പോയ തീ​ർ​ഥാ​ടക സം​ഘം സഞ്ചരിച്ച കാ​റും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഒ​രാ​ൾ മ​രി​ച്ചു. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. കാ​ർ യാ​ത്രക്കാര​നാ​യ നീ​ണ്ട​ക​ര സ​ച്ചി​ൻ ഡെ​യി​ലി​ല്‍ (അ​മ്പ​ല​ത്തി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ )സ​ക്ക​റി​യ ഫെ​ലി​ക്സ് (53) ആ​ണ് മ​രി​ച്ച​ത്. കാ​ർ ഡ്രൈ​വ​ർ നീ​ണ്ട​ക​ര സ്വ​ദേ​ശി ശി​വ​ൻ പി​ള്ള (53 ), കാ​ർ യാ​ത്ര​ക്കാ​രാ​യ നീ​ണ്ട​ക​ര സ്വ​ദേ​ശി ജോ​ൺ (52), ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി ജോ​സ് (52) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ ജീ​പ്പ് യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു.

Read Also : പത്തനംതിട്ടയില്‍ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് അഞ്ച് ഓട്ടോറിക്ഷകൾ ഇടിച്ചു തകർത്തു: മൂന്ന് ഓട്ടോ ഡ്രൈവർമാർക്ക് പരിക്ക്

ത​മി​ഴ്നാ​ട് ശി​വ​ഗം​ഗ​യി​ൽ വ​ച്ച് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടു കൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ ത​മി​ഴ്നാ​ട് തി​രു​മം​ഗ​ല​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സ​ക്ക​റി​യ ഫെ​ലി​ക്സ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ മ​രി​ക്കുകയായിരുന്നു.

പോ​സ്റ്റ്മോ​ർ​ട്ട​ത്തിനു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി. സംസ്കാരം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് നീ​ണ്ട​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ നടക്കും. ​ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ :സ​ച്ചി​ൻ, സാ​ൻ​ഡ്ര.​മ​രു​മ​ക​ൾ: സോ​ണി​യ സ​ച്ചി​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button