KeralaLatest NewsNews

മണിപ്പൂര്‍ വംശഹത്യയില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്

'സേവ് മണിപ്പൂര്‍' എന്ന പേരില്‍ പ്രതിഷേധം: ഇ.പി ജയരാജന്‍

തിരുവനന്തപുരം: മണിപ്പൂര്‍ വംശഹത്യയില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്. ‘സേവ് മണിപ്പൂര്‍’എന്ന പേരില്‍ ആഗസ്റ്റ് 27 ന് മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് 1000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. രാവിലെ 10 മണിമുതല്‍ 2 മണി വരെയാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. സ്ത്രീ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള കേരള ജനതയുടെ പ്രതിരോധമാണിതെന്നും ഇ പി ജയരാജന്‍ അറിയിച്ചു.

Read Also: ബസിന് പിന്നിൽ നിർത്തിയ ബൈക്കിന് പിന്നിൽ കാറിടിച്ച് യുവ വൈ​ദി​കന് ദാരുണാന്ത്യം

‘കഴിഞ്ഞ മെയ് മാസത്തില്‍ ആരംഭിച്ച കലാപത്തില്‍ മനുഷ്യര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. അതെല്ലാം ഭീകരമായ അവസ്ഥ സൃഷ്ടിച്ചു. പുറത്ത് വന്ന ദൃശ്യങ്ങള്‍ മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. സ്ത്രീസ്വാതന്ത്ര്യത്തിന് നേരെയുണ്ടായ കലാപമാണിത്. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയാണ് ബിജെപി സര്‍ക്കാര്‍ അവിടെ സൃഷ്ടിച്ചിരിക്കുന്നത്. ഈ സംസ്ഥാന നയത്തെ സംരക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍’, ഇ പി ജയരാജന്‍ പറഞ്ഞു.

‘സ്ത്രീകളെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുക, നഗ്നയാക്കി നടത്തിക്കുക, പ്രതിരോധിക്കുന്നവരെ ചുട്ടുകൊല്ലുക തുടങ്ങി ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ സേവനം നടത്തിയ പട്ടാളക്കാരന്റെ ഭാര്യയെ പോലും ബലാത്സംഗത്തിനിരയാക്കി’, ജയരാജന്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button