കാട്ടാക്കട: റോഡ് മറികടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ച് അപകടം. പൂവച്ചല്‍ സ്വദേശിയായ ജയശേഖരന് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
Read Also : കൂട്ടമായെത്തിയ തെരുവുനായ്ക്കൾ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു: സംഭവം കണ്ണൂരിൽ
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് കാട്ടാക്കട ബാലരാമപുരം റോഡില്‍ ജയവിനായക തിയറ്റിന് സമീപമായിരുന്നു അപകടം നടന്നത്. കാട്ടാക്കട ഡിപ്പോയില്‍ നിന്നും വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന ബസിനെ മറികടക്കുന്നതിനിടെ കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ 25 മീറ്ററില്‍ അധികം നിയന്ത്രണം തെറ്റി തെന്നി മാറി സമീപ പോസ്റ്റില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
അപകടത്തില്‍പ്പെട്ട വാഹനം ക്രെയിന്‍ ഉപയോഗിച്ച് മാറ്റി. പിന്നീട് ബസിലെ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു.
Post Your Comments