Latest NewsIndiaNews

രാജ്യത്തെ പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങളില്‍ അതിതീവ്ര മഴ: ജനജീവിതം സ്തംഭിച്ചു

മുംബൈ: ഗുജറാത്തും മഹാരാഷ്ട്രയും അടക്കം പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങളില്‍ അതിതീവ്രമഴ തുടരുന്നു. ഗുജറാത്തില്‍ പ്രളയ സമാന സാഹചര്യമാണ് നിലവിലുള്ളത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചൊവ്വാഴ്ചയോടെ മഴ വീണ്ടും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Read Also: 6 ബ്രാൻഡിലുള്ള മദ്യത്തിന് വില 500 ന് താഴെ: വമ്പിച്ച വിലക്കിഴിവിലൂടെ ബെവ്കോയ്ക്ക് ലഭിച്ചത് 6 കോടി രൂപ അധിക വരുമാനം

ഗുജറാത്തിലെ 53 താലൂക്കുകളില്‍ രാവിലെ 8.30 ഓടെ ആരംഭിച്ച കനത്ത മഴ പലയിടത്തും തുടരുകയാണ്. രാജ്കോട്ടിലെ ലോധികയില്‍ 2 മണിക്കൂറിനിടെ 6 സെന്റീമീറ്ററിലേറെ മഴ ലഭിച്ചു. നവസാരി, ജുനഗഡ് നവസാരി, ജുനഗഡ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.

മൃഗങ്ങളും, വാഹനങ്ങളും അടക്കം ഒഴുകി പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഹമ്മദബാദ് വിമാനത്തവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. റായ്ഗഡില്‍
മണ്ണിടിച്ചില്‍ നടന്ന പ്രദേശത്ത്, രക്ഷപ്രവര്‍ത്തനം തുടരുകയാണ്. ദുരന്തത്തില്‍ ഇത് വരെ 27 മരണം സ്ഥിരീകരിച്ചു. നിരവധിപേരെ ഇനിയും കണ്ടെത്താനുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button