KeralaLatest NewsNews

6 ബ്രാൻഡിലുള്ള മദ്യത്തിന് വില 500 ന് താഴെ: വമ്പിച്ച വിലക്കിഴിവിലൂടെ ബെവ്കോയ്ക്ക് ലഭിച്ചത് 6 കോടി രൂപ അധിക വരുമാനം

പത്തനംതിട്ട: വിറ്റുപോകാത്ത മദ്യം ഓഫർ വിലയ്ക്ക് വിൽപന നടത്തിയതിലൂടെ ബിവറേജസ് കോർപറേഷന് ലഭിച്ചത് 6 കോടി രൂപയുടെ അധിക വരുമാനം. പത്തനംതിട്ട ബിവറേജസ് കോർപ്പറേഷനിലാണ് മദ്യം കുറഞ്ഞ വിലയ്ക്ക് വിറ്റത്. വിസ്‌കി, റം, വോഡ്ക, ബ്രാൻഡി ഉൾപ്പെടെയുള്ളവ കുറഞ്ഞ വിലയ്ക്കാണ് വിറ്റഴിച്ചത്.

Read Also: പത്തനംതിട്ടയില്‍ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് അഞ്ച് ഓട്ടോറിക്ഷകൾ ഇടിച്ചു തകർത്തു: മൂന്ന് ഓട്ടോ ഡ്രൈവർമാർക്ക് പരിക്ക്

1020 രൂപ വിലയുള്ള 6 ബുള്ളറ്റ് വിസ്‌കി (750 മില്ലി) 420 രൂപയ്ക്കായിരുന്നു വിറ്റത്. 1080 രൂപ വിലമതിക്കുന്ന മുരാനോ റമ്മിന് (750 മില്ലി) 400 രൂപയായിരുന്നു ഓഫർ വില. റെഡ്ബ്ലിസ് വോഡ്കയ്ക്ക് (750 മില്ലി) 1080 രൂപയാണ് വില. എന്നാൽ ഓഫർ വിൽപനയിൽ 400 രൂപ മാത്രമായിരുന്നു ഈടാക്കിയിരുന്നത്.

1080 രൂപ വിലയുള്ള ലിങ്കൻ ബ്രാണ്ടി (750 മില്ലി) 400 രൂപയ്ക്കായിരുന്നു വിറ്റത്. 1240 രൂപ വിലയുള്ള റാക്ക്ഡോവ് ബ്രാൻഡിയും 400 രൂപയ്ക്കാണ് വിറ്റത്. ഓഫർ പരിമിത കാലത്തേക്ക് മാത്രമായിരുന്നതിനാൽ ചുരുക്കം ചിലർക്ക് മാത്രമേ മദ്യം വാങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. ഓഫറിന്റെ കാര്യം വൈകി അറിഞ്ഞതിൽ ഒരുപാടുപേർക്ക് നിരാശയുണ്ടെന്ന് ബെവ്കോ മാനേജർ റെൻസി ഇസ്മയിൽ വ്യക്തമാക്കി.

Read Also: ‘ഇവരെയൊക്കെ കലാകാരന്മാരുടെ കൂട്ടത്തിൽ പെടുത്താതെ ലഹരിയടിച്ച് റോഡിൽ കിടക്കുന്ന ആളുകളുടെ കൂട്ടത്തിൽപ്പെടുത്തണം’

shortlink

Related Articles

Post Your Comments

Related Articles


Back to top button