പ്രളയ മുഖത്ത് നിന്നും സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്ന ഡൽഹിയിൽ വീണ്ടും മുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് അപകടനില കടന്നതോടെയാണ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിയോടെ യമുനയിലെ ജലനിരപ്പ് 206.26 മീറ്ററായാണ് ഉയർന്നത്. ഹരിയാനയിലെ ഹത്നികുണ്ട് സംഭരണയിൽ നിന്നും 2 ലക്ഷം ക്യുസെക്സ് വെള്ളം യമുനാ നദിയിലേക്ക് തുറന്നുവിട്ടതോടെയാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയത്.
ജലനിരപ്പ് വീണ്ടും ഉയർന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനം അതീവ ജാഗ്രതയിലാണ്. അപകടസാധ്യത കണക്കിലെടുത്ത് രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുള്ള നടപടികൾ സർക്കാറിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടെന്ന് ഡൽഹി റവന്യൂ മന്ത്രി അഷിതി വ്യക്തമാക്കി. ഡൽഹിക്ക് ആശ്വാസമായി ദിവസങ്ങൾക്ക് മുൻപാണ് യമുനയിലെ ജലനിരപ്പ് താഴാൻ തുടങ്ങിയത്. ജനജീവിതം പഴയ രീതിയിൽ എത്തിയതോടെയാണ് വീണ്ടും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
Also Read: ആഗോള തലത്തിൽ മികച്ച പ്രകടനവുമായി ഇൻഡിഗോ, ഇന്ത്യയിലെ വിപണി വിഹിതം വീണ്ടും ഉയർത്തി
Post Your Comments