മലപ്പുറം: പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും മുസ്ലിം ലീഗ് പിന്തുണയ്ക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പുതുപ്പള്ളി കോണ്‍ഗ്രസിന്റെ മണ്ഡലമാണെന്നും കോൺഗ്രസ് നിർത്തുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ലീഗ് പരിശ്രമിക്കുമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
‘ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിർത്തരുതെന്ന കെ സുധാകരന്റെ പ്രസ്താവനയിൽ തെറ്റില്ല. എൽഡിഎഫും ബിജെപിയും മത്സരിക്കരുതെന്ന സുധാകരന്റെ നിർദ്ദേശം ശരിയാണ്. ഇവിടത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് നടക്കുമോ എന്നറിയില്ല. സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് അതാത് രാഷ്ട്രീയ പാർട്ടികളാണ്,’ പിഎംഎ സലാം വ്യക്തമാക്കി.
നേരത്തെ, ഉമ്മന്‍ചാണ്ടിയോടുള്ള ആദരവ് മാനിച്ച് പുതുപ്പള്ളിയില്‍ മത്സരം ഒഴിവാക്കാനുള്ള ഔന്നത്യം ഇടതുമുന്നണി കാണിക്കണമെന്ന് കെ സുധാകരന്‍ കൊച്ചിയില്‍ ആവശ്യപ്പെട്ടിരുന്നു. മത്സരം ഒഴിവാക്കുന്നതിനെപ്പറ്റി ബിജെപിയും ചിന്തിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
Post Your Comments