Latest NewsNewsIndia

സമൂഹം ഒറ്റക്കെട്ടായി തുടരണം, എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന ആരാധനാലയങ്ങൾ നമുക്ക് ഉണ്ടാകേണ്ടതുണ്ട്: മോഹൻ ഭാഗവത്

വാരണാസി: സമൂഹം ഒറ്റക്കെട്ടായി തുടരണമെന്ന സന്ദേശം ആരാധനാലയങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. വാരണാസിയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ടെമ്പിൾ കൺവെൻഷനും എക്‌സ്‌പോയും ഉദ്ഘാടനം ചെയ്തു സംസാരിക്കുവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഓരോ മനസിലുമാണ് ഈശ്വരൻ കുടികൊള്ളുന്നത്. അതുകൊണ്ടാണ് സമൂഹം ഒന്നായി നിൽക്കുന്നത്. ഈ സന്ദേശം പകർന്നു നൽകുന്നത് ആരാധനാലയങ്ങളാണ്, എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന ആരാധനാലയങ്ങൾ നമുക്ക് ഉണ്ടാകേണ്ടതുണ്ട്’, ഭഗവത് പറഞ്ഞു.

ഗോ​വി​ന്ദാ​പു​രം എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ വാനിൽ കടത്തിയ 1,200 കിലോ തമിഴ്നാട് റേഷനരി പിടികൂടി

‘പലയിടത്തും ക്ഷേത്രങ്ങൾ സർക്കാരിന്റെ നിയന്ത്രണത്തിലാണ്, അവയെ എങ്ങനെ ബന്ധിപ്പിക്കുമെന്നതും ആലോചിക്കേണ്ടതാണ്. അടുത്ത പദ്ധതി എല്ലാ ക്ഷേത്രങ്ങളിലും സർവേ നടത്തുകയാണ്. പിന്തുടരേണ്ട മതം ഒരു മതമായി തുടരുന്നില്ലെങ്കിൽ അതിൽ വിശ്വാസമില്ലെങ്കിൽ പിന്നെ എങ്ങനെ പ്രവർത്തിക്കും.’- മോഹൻ ഭാഗവത് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button