വിദ്യാർത്ഥികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. കുറഞ്ഞ ചെലവിൽ വിദ്യാർത്ഥികളെ യാത്ര ചെയ്യാൻ സഹായിക്കുന്ന പുതിയ ട്രാവൽ കാർഡാണ് ഇത്തവണ കൊച്ചി മെട്രോ പുറത്തിറക്കിയിരിക്കുന്നത്. വിദ്യ-45 എന്ന പേരിലാണ് പുതിയ ട്രാവൽ കാർഡ് അറിയപ്പെടുക. പ്രശസ്ത നിർമ്മാതാവായ സാന്ദ്ര തോമസിന്റെ മക്കളായ കെയ്റ്റ്‌ലിനും, കെൻഡലും ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് വിദ്യ-45 പാസ് നൽകി ഉദ്ഘാടനം ചെയ്തു.
കൊച്ചി മെട്രോയെ ആശ്രയിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. വിദ്യ-45 കാർഡ് ഉപയോഗിച്ച് 45 ദിവസത്തിനകം ഒരു വിദ്യാർത്ഥിക്ക് 50 യാത്ര വരെ നടത്താൻ സാധിക്കും. ഏത് മെട്രോ സ്റ്റേഷനിൽ നിന്നും യാത്ര ചെയ്യാവുന്ന പുതിയ ട്രാവൽ കാർഡിന്റെ നിരക്ക് 495 രൂപയാണ്. 25 വയസിൽ താഴെയുള്ള വിദ്യാർത്ഥികളെയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, 25 വയസിനു മുകളിലുള്ള വിദ്യാർത്ഥികൾക്ക് കോച്ചിംഗ് സെന്ററുകളിലെ അധികൃതരിൽ നിന്ന് ഫോട്ടോ പതിച്ച സത്യവാങ്മൂലം സമർപ്പിച്ച് പാസ് വാങ്ങാൻ കഴിയുന്നതാണ്.
Also Read: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മത്സരിക്കും? കോൺഗ്രസിൽ കൊണ്ടുപിടിച്ച ചർച്ച; ഔദ്യോഗിക തീരുമാനം പിന്നീട്
Post Your Comments