കർണാടക ജെഡിഎസ് ബിജെപി സഖ്യത്തിൽ ചേരാൻ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ താൽപര്യം കണക്കിലെടുത്ത് ബിജെപിയുമായി പ്രതിപക്ഷമായി ഒരുമിച്ച് പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചതായി കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി പ്രഖ്യാപിച്ചു. പാർട്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ പാർട്ടി മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡ തനിക്ക് അധികാരം നൽകിയിട്ടുണ്ടെന്നും പറഞ്ഞു.
പാർലമെന്റ് തിരഞ്ഞെടുപ്പിന് അതിനെക്കുറിച്ച് സംസാരിക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെഡി(എസ്) എൻഡിഎയുമായി സഖ്യത്തിലേർപ്പെടുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഗൗഡയുടെ നിർണ്ണായകമായ പ്രഖ്യാപനം വന്നിരിക്കുന്നത്. കർണാടകത്തിൽ ഇത് കോൺഗ്രസിനു വൻ വെല്ലുവിളി അടുത്ത തിരഞ്ഞെടുപ്പിൽ ഉയർത്തും.
ബിജെപിയും ജെഡിഎസും പ്രതിപക്ഷ പാർട്ടികളായതിനാൽ സംസ്ഥാനത്തിന്റെ താൽപര്യം മുൻനിർത്തി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കുമാര സ്വാമി പറഞ്ഞു. 224 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 135 സീറ്റുകൾ നേടിയപ്പോൾ ബിജെപി 66 ഉം ജെഡി (എസ്) 19 ഉം സീറ്റുകൾ നേടിയിരുന്നു.
Post Your Comments