KeralaLatest NewsNews

എ ഐ ക്യാമറ കാരണം പിഴ അടയ്‌ക്കേണ്ടി വരുന്നു, ക്യാമറയെ പറ്റിക്കാൻ എന്താണൊരു വഴി? ഒരേയൊരു വഴിയാണുള്ളതെന്ന് കേരള പോലീസ്

തിരുവനന്തപുരം: എ ഐ ക്യാമറ വന്നതിന് ശേഷം ഗതാഗത നിയമങ്ങൾ പാലിക്കാതെ വാഹനങ്ങൾ നിരത്തിലിറക്കുന്നവർക്ക് പിഴ അടയ്ക്കുകയല്ലാതെ മറ്റൊരു വഴിയില്ല. ഇതോടെ എങ്ങനെ ക്യാമറകളെ പറ്റിക്കാം എന്ന വഴി തേടുന്നവരുടെ എണ്ണം കുറവല്ല. ക്യാമറകളെ കാണുമ്പോൾ മാത്രം ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നവരുടെ വാർത്തകളും നിരവധി പുറത്തുവന്നിരുന്നു. ഇതിനിടെ ഇരുചക്ര വാഹനങ്ങളിൽ നമ്പ‍ർ പ്ലേറ്റ് മറച്ച് യാത്ര ചെയ്തതിന് പിടിയിലായവരും നിരവധിയാണ്.

ഇത്തരക്കാർക്ക് എ ഐ ക്യാമറയെ പറ്റിക്കാനുള്ള വഴി പറഞ്ഞ് കൊടുക്കുകയാണ് കേരള പോലീസ്. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചാൽ തന്നെ നിരത്തുകളിലെ ക്യാമറകളെ പറ്റിക്കാം എന്നാണ് കേരള പൊലീസ് നൽകുന്ന സന്ദേശം. ഇത് സംബന്ധിച്ചുള്ള വീഡിയോയും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button