കോട്ടയം: അമേരിക്കയിൽ കോട്ടയം നീണ്ടൂർ സ്വദേശി വെടിയേറ്റ് മരിച്ചു. നീണ്ടൂർ കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൻ(17) ആണ് മരിച്ചത്. കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു.
Read Also : വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞു; ജിം ട്രെയ്നറായ ഫിറ്റ്നസ് താരത്തിന് ദാരുണാന്ത്യം
മറ്റ് വിവരങ്ങൾ ലഭ്യമല്ല.1992-ൽ ആണ് സണ്ണിയും കുടുംബവും യുഎസിലേക്ക് പോയത്. 2019-ൽ ആണ് ഏറ്റവും ഒടുവിൽ നാട്ടിൽ എത്തിയത്. ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സാണ്.
Read Also : ‘വിനായകൻ പുള്ളിക്കറിയാവുന്ന ഭാഷയിൽ ഒരഭിപ്രായം പറഞ്ഞു, അതിനയാളുടെ ഫ്ലാറ്റ് അക്രമിക്കണോ’: സജീവന് അന്തിക്കാട്
ജാക്സന്റെ സഹോദരങ്ങൾ: ജ്യോതി, ജോഷ്യ, ജാസ്മിൻ. സംസ്കാരം യുഎസിൽ തന്നെ നടത്തുമെന്നാണ് സൂചന.
Leave a Comment