KeralaLatest NewsNews

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

അപകടം നടന്നത് പത്തനംതിട്ടയില്‍

പത്തനംതിട്ട : ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍
യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ജഡ്ജി. ബൈക്കപകടത്തില്‍ പരിക്കേറ്റ സംഭവങ്ങളില്‍ സംസ്ഥാനത്ത് വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണ് ഇത്. പത്തനംതിട്ട ഓമല്ലൂരിനടുത്തുള്ള പ്രക്കാനം സ്വദേശി അഖില്‍ കെ. ബോബിയ്ക്കാണ് നഷ്ടപരിഹാരമായി 1,58,76,192 രൂപ കിട്ടുക.

Read Also: ഗോ​വി​ന്ദാ​പു​രം എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ വാനിൽ കടത്തിയ 1,200 കിലോ തമിഴ്നാട് റേഷനരി പിടികൂടി

അഞ്ചു വര്‍ഷം മുന്‍പാണ് അപകടം ഉണ്ടായത്. 2017-ല്‍ ഇലന്തൂരില്‍ വെച്ചാണ് അഖിലിന്റെ ബൈക്ക് അപകടത്തില്‍ പെടുന്നത്. അഖിലിന്റെ ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

വിദേശത്ത് നിന്ന് നാട്ടില്‍ ലീവിന് എത്തിയപ്പോഴായിരുന്നു അഖിലിന് അപകടം സംഭവിച്ചത്. ഗുരുതരമായ പരിക്കുകള്‍ കാരണം 90 ശതമാനം സ്ഥിരം വൈകല്യം സംഭവിച്ചു. ഇതോടെ യുവാവ് കോടതിയെ സമീപിച്ചു. 2018 മാര്‍ച്ചിലാണ് പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 1,02,49,444 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു അഖിലിന്റെ ആവശ്യം

2018 മാര്‍ച്ച് 14 മുതല്‍ നാളിതുവരെയുള്ള പലിശ വിഹിതവും കോടതി ചെലവായ 6,17,333 രൂപയും സഹിതം 1,58,76,192 രൂപയാണ് കോടതി വിധിച്ചത്. ഈ നഷ്ടപരിഹാര തുക ഒരു മാസത്തിനുള്ളില്‍ യുവാവിന് കൈമാറണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button