Latest NewsNewsIndia

സ്വകാര്യ സർവ്വകലാശാലകളെ ഉത്തർപ്രദേശിൽ നിക്ഷേപം നടത്താൻ ക്ഷണിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: രാജ്യത്തെ പ്രമുഖ സ്വകാര്യ സർവ്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപന ഗ്രൂപ്പുകളെയും ഉത്തർപ്രദേശിൽ നിക്ഷേപം നടത്താൻ വേണ്ടി ക്ഷണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ സുരക്ഷയും, സാധ്യമായ സഹായവും പുതിയ സർവകലാശാലകൾ സ്ഥാപിക്കുന്നതിനായി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ബേസിക് ആൻഡ് സെക്കൻഡറി എഡ്യൂക്കേഷൻ കൗൺസിൽ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ

ഉത്തർപ്രദേശിലെ വിദ്യാഭ്യാസ മേഖലയിൽ മികച്ച അവസരങ്ങളുണ്ടായിരുന്നു. സ്വകാര്യമേഖല ഈ അവസരം പ്രയോജനപ്പെടുത്തണം. രാജ്യത്തിന്റെ ആത്മീയ സാംസ്‌കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന ഉത്തർപ്രദേശ് പുരാതന കാലം മുതൽ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന നിക്ഷേപം ഒരിക്കലും പാഴാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഗവർണർ പദവി നിർത്തലാക്കണം: ബിനോയ് വിശ്വം എംപിയുടെ സ്വകാര്യ ഹർജിക്ക് അവതരണാനുമതി ലഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button