PathanamthittaKeralaLatest NewsNews

കർക്കടക മാസ പൂജകൾ പൂർത്തിയായി, ശബരിമല നട ഇന്ന് അടയ്ക്കും

പിതാവ് തന്ത്രി കണ്ഠര് രാജീവരർക്കൊപ്പം എത്തിയ കണ്ഠര് ബ്രഹ്മദത്തനാണ് ഇത്തവണ താന്ത്രിക പൂജകൾക്ക് നേതൃത്വം നൽകിയത്

കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. താന്ത്രിക പൂജകളിൽ മാറ്റത്തിന് തുടക്കം കുറിച്ച ശേഷമാണ് ഇത്തവണ നട അടയ്ക്കുന്നത്. സന്നിധാനത്തെ വിശേഷാൽ പൂജകളും, പതിവ് പൂജകളും ഇന്നലെ തന്നെ പൂർത്തിയാക്കിയിരുന്നു. ജൂലൈ 16-ന് വൈകിട്ട് 5 മണിക്കാണ് കർക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നത്. ഇനി ഓഗസ്റ്റ് 9-നാണ് നട തുറക്കുക. നിറപുത്തരി മഹോത്സവത്തിനോടനുബന്ധിച്ചാണ് ഓഗസ്റ്റ് 9ന് നട തുറക്കുന്നത്. ഓഗസ്റ്റ് 10ന് പുലർച്ചെയാണ് നിറപുത്തിരി നടക്കുക.

പിതാവ് തന്ത്രി കണ്ഠര് രാജീവരർക്കൊപ്പം എത്തിയ കണ്ഠര് ബ്രഹ്മദത്തനാണ് ഇത്തവണ താന്ത്രിക പൂജകൾക്ക് നേതൃത്വം നൽകിയത്. മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി, കീഴ്ശാന്തി ശ്രീകാന്ത് നമ്പൂതിരി എന്നിവർക്കൊപ്പം മഹാഗണപതി ഹവനം, കലശാഭിഷേകം, ലക്ഷാർച്ചന, കളഭാഭിഷേകം, ഭസ്മാഭിഷേകം, പടി പൂജ, പുഷ്പാഭിഷേകം എന്നിങ്ങനെയുള്ള പ്രധാന പൂജകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചതും ബ്രഹ്മദത്തനായിരുന്നു. കണ്ഠര് നീലകണ്ഠരരുടെ ചെറുമകനാണ് കണ്ഠര് ബ്രഹ്മദത്തൻ.

Also Read: പട്ടത്തിന്റെ ചരട് കുടുങ്ങി കഴുത്ത് മുറിഞ്ഞു: ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button