bമണിപ്പൂർ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മണിപ്പൂർ സംഭവം തീർച്ചയായും വളരെ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങൾ മനസ്സിലാക്കുന്നു. മണിപ്പൂരിൽ നടന്നത് രാജ്യത്തെ മുഴുവൻ നാണക്കേടാക്കിയ സംഭവമാണെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞു. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Read Also: പ്രതിപക്ഷത്തിന്റെ ഇന്ത്യയിൽ കേരളം ഇല്ല, മണിപ്പൂരിലെ കലാപം മതപരമായതല്ല: കെ.സുരേന്ദ്രൻ
പാർലമെന്റിൽ ചർച്ച വേണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. മണിപ്പൂരിനെ കുറിച്ച് സഭയിൽ ചർച്ച വേണമെന്ന് സർവകക്ഷി യോഗത്തിലും പാർലമെന്റിലും ഞാൻ ആവർത്തിച്ചു പറയുന്നു. എന്നാൽ മണിപ്പൂരിനെക്കുറിച്ചുള്ള ചർച്ച നടക്കാത്ത വിധം ഇവിടെ അനാവശ്യമായി ഒരു സാഹചര്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ചില രാഷ്ട്രീയ പാർട്ടികൾ ഉണ്ടെന്ന് താൻ കാണുന്നു. മണിപ്പൂർ വിഷയത്തെ പ്രതിപക്ഷം ഗൗരവകരമായി കാണുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
Read Also: കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ വലിയ കുറവ്: കണക്കുകൾ പുറത്തുവിട്ട് വനംമന്ത്രി
Post Your Comments