KeralaLatest NewsNews

കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ വലിയ കുറവ്: കണക്കുകൾ പുറത്തുവിട്ട് വനംമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണത്തിൽ കുറവു വന്നുവെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. കാട്ടാനകളുടെയും കടുവകളുടെയും എണ്ണം കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിലെ കാടുകളിൽ കടുവകളുടെ കണക്കെടുത്തു. മെയ് 17, 19 തീയതികളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് കാട്ടാനകളുടെ കണക്കുമെടുത്തു. ഇതിൽ നിന്നാണ് കണക്ക് കണ്ടെത്തിയത്. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിൽ കടുവകളുടെ കണക്കെടുത്തത് 297 സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചാണ് പഠനം നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: മണിപ്പൂർ വിഷയം; ‘ഇങ്ങനെ പ്രതികരിക്കുന്ന എസ്.എഫ്.ഐ കുട്ടിത്തേവാങ്കുകളോട് എന്ത് പറയാൻ?’ – വിമർശിച്ച് സന്ദീപ് വാചസ്പതി

84 കടുവകൾ ഉണ്ടെന്നാണ് കണക്ക് കണ്ടെത്തിയത്. 2018 ൽ ഇത് 120 ആയിരുന്നു കടുവകളുടെ എണ്ണം. അഞ്ച് വർഷത്തിനിടെ കേരളത്തിൽ കടുവകളുടെ എണ്ണം കുറഞ്ഞു. എന്നാൽ വയനാട്ടിലെ കാട് കർണാക വന അതിർത്തി പങ്കിടുന്നതിനാൽ കണക്കിൽ മാറ്റം വരുമെന്ന് മന്ത്രി അറിയിച്ചു. മെയ് മാസത്തിൽ നടത്തിയ കാട്ടാന കണക്കെടുപ്പിൽ 1920 കാട്ടാനകളുണ്ടെന്ന് കണ്ടെത്തി. 2017 ൽ കണക്കെടുത്തപ്പോൾ 3322 ആനകളായിരുന്നു ഉണ്ടായിരുന്നത്. വന്യ മൃഗങ്ങളുടെ എണ്ണം വർദ്ധിച്ചതു കൊണ്ടാണ് ഇവ നാട്ടിലേക്കിറങ്ങുന്നതെന്ന വാദം കണക്കുകൾ പ്രകാരം പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് വന വിസ്തൃതി കുറഞ്ഞിട്ടില്ല. മൃഗങ്ങളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കും. മൃഗവേട്ടയിൽ വനംവകുപ്പ് എടുക്കുന്നത് ശക്തമായ നടപടി. ആനവേട്ട നടക്കുന്നില്ലെന്ന് പറയാനാകില്ലെന്നും വയനാട് ടൈഗർ റിസർവാക്കുന്നതുമായി സർക്കാർ മുന്നോട്ടു പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കറാച്ചിയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു! നിർബന്ധിത മതം മാറ്റൽ, ബലാത്സംഗം, കൊലപാതകം; ക്രൂരതയെന്ന് കനേരിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button