ബെംഗളൂരു: കർണാടക നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച് ജെഡിഎസ്. പ്രതിപക്ഷമെന്ന നിലയിൽ നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ച് കോൺഗ്രസ് സർക്കാരിന് എതിരെ നിൽക്കുമെന്ന് ജെഡിഎസ് പ്രഖ്യാപിച്ചു. എന്നാൽ, ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.
Read Also: കൈയ്യിൽ വിഷക്കുപ്പിയുമായി ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന യുവാവും യുവതിയും, രക്ഷയായി വടക്കഞ്ചേരി പൊലീസ്
പാർട്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ പാർട്ടി മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ തനിക്ക് അധികാരം നൽകിയിട്ടുണ്ടെന്നും പാർലമെന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയും ജെഡിഎസും പ്രതിപക്ഷ പാർട്ടികളായതിനാൽ സംസ്ഥാനത്തിന്റെ താൽപര്യം മുൻനിർത്തി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments