കൊല്ലങ്കോട്: അമിത പലിശ നിരക്കിൽ അനധികൃത പണമിടപാട് നടത്തിയ കേസിൽ പല്ലശ്ശന സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. പല്ലശ്ശന മാരിക്കുളമ്പ് പുളിക്കൽ വീട്ടിൽ രജീഷ് കുമാർ (37), കൂടല്ലൂർ കിഴക്കേത്തറ നൈനാൻ വീട്ടിൽ ശിവദാസൻ (63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Also : കറാച്ചിയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു! നിർബന്ധിത മതം മാറ്റൽ, ബലാത്സംഗം, കൊലപാതകം; ക്രൂരതയെന്ന് കനേരിയ
ഇടപാടുകാരിൽ നിന്ന് വാഹനങ്ങളും പ്രമാണങ്ങളും ഈട് വാങ്ങി അനധികൃതമായി പണമിടപാട് നടത്തിയതിനാണ് രണ്ടുപേരെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഈട് വാങ്ങിയ 15 വാഹനങ്ങളും 12 വാഹനങ്ങളുടെ ആർ.സി ബുക്കുകളും പിടികൂടി. ഇവർക്കെതിരെ കേരള മണി ലെൻഡേഴ്സ് ആക്ട് 1958 പ്രകാരം കേസെടുത്തു. മണി ലെൻഡേഴ്സ് ആക്ട് പ്രകാരം അനുമതി പത്രമില്ലാതെ നിയമവിരുദ്ധമായി അമിത പലിശ ഈടാക്കി പണമിടപാട് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ചിറ്റൂർ ഡിവൈ.എസ്.പി സി. സുന്ദരന്റെ നിർദേശപ്രകാരമാണ് കേസെടുത്തതെന്ന് കൊല്ലങ്കോട് ഇൻസ്പെക്ടർ എ. വിപിൻദാസ് പറഞ്ഞു.
കൊല്ലങ്കോട് ഇൻസ്പെക്ടർ എ. വിപിൻദാസ്, എസ്.ഐ സുധീർ, എ.എസ്.ഐമാരായ ശിവകുമാർ സുനന്ദ, സി.പി.ഒമാരായ ഉന്മേഷ്, ബിനു, പ്രജിത്, ഡ്രൈവർ സുഭാഷ് എന്നിവരാണ് പരിശോധന നടത്തിയത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments