തൃശൂർ : ക്ഷേത്രപരിസരത്ത് താമസിച്ച് ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന ‘ഭക്തന്’ അറസ്റ്റിൽ. ചിറ്റിലപ്പള്ളി വ്യാസപീഠം സ്വദേശി ചന്നാശേരി വീട്ടില്‍ കണ്ണനാണ് (38) അറസ്റ്റിലായത്. ചിറ്റിലപ്പള്ളി കുന്നത്ത് ശ്രീകുറുമ്പ ഭഗവതിക്ഷേത്രത്തില്‍ നിന്നും ദീപസ്തംഭവും മൂന്നു നിലവിളക്കും മോഷണം പോയത് ദിവസങ്ങൾക്ക് മുൻപായിരുന്നു. തുടര്‍ന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മോഷ്ടിച്ച വസ്തുക്കള്‍ പേരാമംഗലത്തെ ആക്രിക്കടയിലാണ് പ്രതി വില്പന നടത്തിയത്. ഇത് പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കണ്ടെടുത്തു.
Post Your Comments