
ജയ്പൂര്‍ : തർക്കത്തിലായതിനെ തുടർന്ന് പൂട്ടിയിട്ടിരിക്കുന്ന രാജസ്ഥാനിലെ പുരാതന ദേവനാരായണ ക്ഷേത്രത്തില്‍ പൂജ നടത്താൻ അനുവദിക്കണമെന്ന അപേക്ഷയുമായി ഭക്തര്‍. കഴിഞ്ഞ 45 വര്‍ഷമായി ഭില്‍വാര ജില്ലയിലെ മണ്ഡലിലെ ഈ ക്ഷേത്രത്തിനായി മുസ്ലീം സമുദായവും ഹിന്ദു സമുദായവും അവകാശവാദം ഉന്നയിക്കുന്നുണ്ട്.
ഇവിടെ ‘മീത്തു ഷാ ഫക്കീറിന്റെ’ സ്ഥലമാണെന്നാണ് മുസ്‌ലിം സമുദായത്തിന്റെ അവകാശവാദം. കോടതിയില്‍ ഈ അവകാശവാദം നിരസിക്കപ്പെട്ടെങ്കിലും, ക്ഷേത്രത്തില്‍ ആരാധന നടത്താൻ മതമൗലികവാദികള്‍ അനുവദിക്കുന്നില്ല. ക്ഷേത്രത്തിന്റെ വാതിലുകള്‍ തുറന്ന് ആരാധന നടത്താൻ അനുവദിക്കണമെന്ന് ഭക്തർ രാജസ്ഥാൻ സര്‍ക്കാരിനോടും ഭരണകൂടത്തോടും ആവശ്യപ്പെട്ടുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
read also: ഔദ്യോഗിക ദുഃഖാചരണത്തിനിടെ ഡി ജെ പാർട്ടി: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ പരാതി
രാജസ്ഥാനിലെ പ്രശസ്തമായ ഒരു നാടോടി ദൈവമാണ് ദേവനാരായണൻ. 911-ല്‍ ജനിച്ച ദേവനാരായണൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് പറയപ്പെടുന്നു. ഏകദേശം 45 വര്‍ഷം മുമ്പ്, മുസ്ലീം സമുദായത്തിലെ ആളുകള്‍ തങ്ങളുടെ പ്രാര്‍ത്ഥനയ്‌ക്കായി ക്ഷേത്രഭൂമിയില്‍ അനുവാദം ചോദിച്ചു. അതിനു അനുവാദം ലഭിച്ചതിനു പിന്നാലെ അവർ ഭൂമി പിടിച്ചെടുത്ത് ഒരു പള്ളി പണിയുകയായിരുന്നു. തുടർന്ന്, 1977ല്‍ ദേവനാരായണ ക്ഷേത്രത്തിന്റെ ഭൂമി തര്‍ക്കം കോടതിയിലെത്തി . തർക്കം പരിഹരിക്കാൻ കഴിയാതെ വന്നപ്പോൾ കോടതി ക്ഷേത്രത്തിന്റെ വാതില്‍ പൂട്ടി താക്കോല്‍ പോലീസ് സ്റ്റേഷനില്‍ നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ ഈ സ്ഥലം മുസ്ലീങ്ങളുടേതല്ലെന്ന് കോടതി വിധി വന്നു. എന്നിട്ടും ഇവിടെ ആരാധനയ്‌ക്ക് അനുമതി നല്‍കുന്നില്ലെന്നാണ് ഭക്തര്‍ പറയുന്നത് .
Post Your Comments