കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ 700 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. ആദിനാട് വിഷ്ണു ഭവനത്തിൽ വിഷ്ണുവാണ് (34) അറസ്റ്റിലായത്. പിടികൂടിയത് 50 ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. ജില്ലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണിത്.
വ്യാപകമായി ലഹരിമരുന്ന് കച്ചവടം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന്, കഴിഞ്ഞ കുറെ നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു വിഷ്ണു. ഒട്ടേറെ പായ്ക്കറ്റുകളിലാക്കിയാണ് ഇയാൾ എംഡിഎംഎ കൊണ്ടുവന്നത്. വീട്ടിൽ എത്തിയ പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ അതിസാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്.
Read Also : കര്‍ക്കടക മാസത്തെ ആയുര്‍വേദ സുഖ ചികിത്സയ്ക്കായി രാഹുല്‍ ഗാന്ധി കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലേക്ക്
ഇയാളുടെ കൂട്ടു കച്ചവടക്കാർക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇന്നലെ രാത്രി വളരെ വൈകിയും ലഹരി മരുന്നു വേട്ടയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണവും റെയ്ഡും തുടർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. സ്കൂൾ, കോളേജ് മറ്റു ഇടങ്ങളിലെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. ലഹരി മരുന്ന് വ്യാപകമാകുന്നതുമായി ബന്ധപ്പെട്ട് പരിശോധനകൾ തുടരുമെന്ന് പൊലീസ് പറഞ്ഞു.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തി ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments