KeralaLatest NewsNews

ഉമ്മൻചാണ്ടിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പുതുപ്പള്ളി സിപിഎം ലോക്കൽ കമ്മിറ്റി

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയ്ക്ക് ആദരമർപ്പിച്ച് പുതുപ്പള്ളിയിലെ സിപിഎം ലോക്കൽ കമ്മിറ്റി. പാർട്ടി ഓഫീസിന് മുന്നിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രം ഉൾപ്പെടെ സ്ഥാപിച്ചാണ് പുതുപ്പള്ളിയിലെ സിപിഎം ലോക്കൽ കമ്മിറ്റി ആദരവ് അർപ്പിച്ചത്. ഉമ്മൻ ചാണ്ടിയുടെ വേർപാട് ദു:ഖകരമാണെന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കി. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്ക് അപ്പുറം വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും നേതാക്കൾ പറഞ്ഞു.

Read Also: ചികിത്സയിൽ കഴിയവെ കാണാതായി: യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ കണ്ടെത്തി

ഉമ്മൻചാണ്ടിയുടെ വിലാപ യാത്ര കാണാനായി ലോക്കൽ കമ്മിറ്റി ഓഫീസിൽ നിരവധി പ്രവർത്തകരാണ് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സിപിഎം പ്രവർത്തകർ അഗാധമായ ദു:ഖം രേഖപ്പെടുത്തി. പുതുപ്പള്ളി കവലയിൽ പുതുതായി നിർമിക്കുന്ന ഉമ്മൻചാണ്ടിയുടെ വീട്ടിന് എതിർവശത്തായാണ് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്നത്.

പതിനായിരക്കണക്കിന് ജനങ്ങളാണ് ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാനായി പുതുപ്പള്ളിയിലെത്തിയത്. രാത്രി ഏഴരയ്ക്ക് കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. ശുശ്രൂഷകളിൽ 20 ബിഷപ്പുമാരും ആയിരം വൈദികരും പങ്കാളികളാകും. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ പുതുപ്പള്ളിയിലെത്തും.

Read Also: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണം: യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button