ThiruvananthapuramLatest NewsKeralaNattuvarthaNews

വായ്പയുടെ കു​ടി​ശി​ക ചോ​ദി​ച്ചെ​ത്തി​യ ക​ളക്‌ഷ​ൻ ഏ​ജ​ന്‍റിന്‍റെ മു​ഖ​ത്ത് മുളകുവെള്ളം ഒഴിച്ചു: വീട്ടമ്മയ്ക്കെതിരെ പരാതി

ഇ​സാ​ബ് ബാ​ങ്ക് പു​തി​യതു​റ​ശാ​ഖ​യി​ലെ ക​ളക്‌ഷ​ൻ ഏ​ജ​ന്‍റ് പാ​റ​ശാ​ല സ്വ​ദേ​ശി ജി​ജി​മോളാണ് പ​രാ​തി നൽകിയത്

വി​ഴി​ഞ്ഞം: ബാ​ങ്കി​ൽ നി​ന്നും അ​യ​ൽ​ക്കൂ​ട്ടം വ​ഴി​യെ​ടു​ത്ത വായ്പയുടെ കു​ടി​ശി​ക ചോ​ദി​ച്ചെ​ത്തി​യ ക​ളക്‌ഷ​ൻ ഏ​ജ​ന്‍റിന്‍റെ മു​ഖ​ത്ത് വീ​ട്ട​മ്മ മു​ള​കുവെ​ള്ളം ഒ​ഴി​ച്ച​താ​യി പ​രാ​തി. ഇ​സാ​ബ് ബാ​ങ്ക് പു​തി​യതു​റ​ശാ​ഖ​യി​ലെ ക​ളക്‌ഷ​ൻ ഏ​ജ​ന്‍റ് പാ​റ​ശാ​ല സ്വ​ദേ​ശി ജി​ജി​മോളാണ് പ​രാ​തി നൽകിയത്. സംഭവത്തിൽ പ​യ​റ്റു​വി​ള സ്വ​ദേ​ശി ല​ത(55)യ്ക്കെ​തി​രെ വി​ഴി​ഞ്ഞം പൊലീ​സ് കേ​സെ​ടു​ത്തു.

Read Also : മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ആദ്യ അറസ്റ്റ്; വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

മൈ​ക്രോ ഫി​നാ​ൻ​സ് മാ​തൃ​ക​യി​ൽ പ​ത്തു പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​നു ന​ൽ​കി​യ വാ​യ്പ​യി​ൽ കു​ടി​ശി​ക വ​രു​ത്തി​യ ല​ത​യു​ടെ വീ​ട്ടി​ൽ ജി​ജി​മോ​ളും നാ​ട്ടു​കാ​രാ​യ മ​റ്റ് അ​യ​ൽ​ക്കൂ​ട്ടം അം​ഗ​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ചയോ​ടെ എ​ത്തി​യി​രു​ന്നു. എന്നാൽ, സം​സാ​ര​ത്തി​നി​ട​യി​ൽ മു​ള​കുവെ​ള്ളം ക​ല​ക്കി ക​ളക്‌ഷ​ൻ ഏ​ജ​ന്‍റിന്‍റെ മു​ഖ​ത്ത് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ക​ണ്ണി​നു പ​രി​ക്കേ​റ്റ ജി​ജി​മോ​ളെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button