വിഴിഞ്ഞം: ബാങ്കിൽ നിന്നും അയൽക്കൂട്ടം വഴിയെടുത്ത വായ്പയുടെ കുടിശിക ചോദിച്ചെത്തിയ കളക്ഷൻ ഏജന്റിന്റെ മുഖത്ത് വീട്ടമ്മ മുളകുവെള്ളം ഒഴിച്ചതായി പരാതി. ഇസാബ് ബാങ്ക് പുതിയതുറശാഖയിലെ കളക്ഷൻ ഏജന്റ് പാറശാല സ്വദേശി ജിജിമോളാണ് പരാതി നൽകിയത്. സംഭവത്തിൽ പയറ്റുവിള സ്വദേശി ലത(55)യ്ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു.
Read Also : മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ആദ്യ അറസ്റ്റ്; വധശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
മൈക്രോ ഫിനാൻസ് മാതൃകയിൽ പത്തു പേരടങ്ങുന്ന സംഘത്തിനു നൽകിയ വായ്പയിൽ കുടിശിക വരുത്തിയ ലതയുടെ വീട്ടിൽ ജിജിമോളും നാട്ടുകാരായ മറ്റ് അയൽക്കൂട്ടം അംഗങ്ങളും കഴിഞ്ഞ ദിവസം ഉച്ചയോടെ എത്തിയിരുന്നു. എന്നാൽ, സംസാരത്തിനിടയിൽ മുളകുവെള്ളം കലക്കി കളക്ഷൻ ഏജന്റിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കണ്ണിനു പരിക്കേറ്റ ജിജിമോളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments