ജയ്പൂർ: മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത മന്ത്രിയുടെ മരുമകനെതിരെ കേസ്. രാജസ്ഥാനിലാണ് സംഭവം. രാജസ്ഥാൻ മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസിന്റെ മരുമകൻ ഹർഷ്ദീപ് ഖചാരിയവാസിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ജയ്പൂരിലെ ഹോട്ടലിലെത്തിയ ഹർഷ് ദീപ് അവിടെയെത്തിയ മറ്റൊരാളുമായി വഴക്കുണ്ടാക്കിയതായി ഹോട്ടൽ ഉടമ അഭിമന്യു സിംഗ് വ്യക്തമാക്കി.
Read Also: ചികിത്സയിൽ കഴിയവെ കാണാതായി: യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ കണ്ടെത്തി
ഇതിനു പിന്നാലെ അയാളെ തേടി എല്ലാ മുറികളും തുറന്ന് അന്വേഷിക്കണമെന്ന് ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു.ഹോട്ടൽ ജീവനക്കാർ വിസമ്മതിച്ചപ്പോൾ, 25 ഓളം ഗുണ്ടാസംഘത്തെ വിളിച്ചുവരുത്തി ഹോട്ടൽ വസ്തുവകകൾ നശിപ്പിക്കാൻ ആരംഭിച്ചെന്നും സിസിടിവി ടേപ്പുകൾ നശിപ്പിക്കാനും ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
Read Also: കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും: മണിപ്പൂർ വിഷയം അപലപനീയമെന്ന് സ്മൃതി ഇറാനി
Leave a Comment