ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് യുവതി സ്വര്‍ണക്കിണ്ടി വഴിപാടായി സമര്‍പ്പിച്ചു. നൂറ് പവന്‍ വരുന്ന സ്വര്‍ണക്കിണ്ടിയാണ് ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചത്. ചെന്നൈ സ്വദേശിയായ ബിന്ദു ഗിരിയെന്ന ഭക്തയാണ് 100 പവനോളം വരുന്ന സ്വര്‍ണക്കിണ്ടി ഗുരുവായൂരപ്പന് കാണിക്കയായി നല്‍കിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ യുവതി സ്വര്‍ണക്കിണ്ടി ക്ഷേത്രനടയില്‍ സമര്‍പ്പിക്കുകയായിരുന്നു. 770 ഗ്രാം തൂക്കം വരുന്ന കിണ്ടിയ്ക്ക് 53 ലക്ഷം രൂപയോളം വില വരും. രാമായണ മാസാരംഭ ദിനത്തിലായിരുന്നു ഗുരുവായൂരില്‍ കാണിക്കയായി സ്വര്‍ണക്കിണ്ടി സമര്‍പ്പിച്ചത്.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തത്. അടുത്തിടെ ഗുരുവായൂരപ്പന്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിലെ വിശ്വരൂപ കിരീടം
തിരുവനന്തപുരം സ്വദേശി വഴിപാടായി നല്‍കിയിരുന്നു.
Post Your Comments