Latest NewsKeralaNews

ഗുരുവായൂർ ക്ഷേത്ര നടയിൽ മൂർഖനെ തോളിലിട്ട് യുവാവിന്റെ അഭ്യാസ പ്രകടനം, ഒടുവിൽ കടിയേറ്റു

കൊല്ലം പാരിപ്പള്ളി സ്വദേശി അനിൽ കുമാറിനാണ് പാമ്പിന്റെ കടിയേറ്റത്

തൃശ്ശൂർ: മൂർഖൻ പാമ്പിനെ തോളിലിട്ട് അഭ്യാസ പ്രകടനം നടത്തിയ യുവാവിന് കടിയേറ്റു. ഗുരുവായൂർ ക്ഷേത്ര നടയിലാണ് സംഭവം. കൊല്ലം പാരിപ്പള്ളി സ്വദേശി അനിൽ കുമാറിനാണ് പാമ്പിന്റെ കടിയേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയാണ് സംഭവം നടന്നത്. ഇന്നലെ വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിനടുത്ത് വെച്ച് രാത്രി 11 മണിയോടെ പാമ്പിനെ കണ്ടിരുന്നു. സുരക്ഷാ ജീവനക്കാരും പോലീസും ചേർന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടു.

നാരായണാലയം ഭാഗത്തേക്കാണ് പാമ്പ് പോയത്. എന്നാൽ, അനിൽ കുമാർ പാമ്പിന്റെ പിന്നാലെ പോകുകയും അതിനെ പിടികൂടുകയുമായിരുന്നു. പാമ്പിനെ കളയാൻ സുരക്ഷാ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിന് തയ്യാറായില്ല. അരമണിക്കൂറിലധികം പാമ്പുമായി സാഹസം തുടർന്നു. ഇതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ പാമ്പിനെ സെക്യൂരിറ്റി ക്യാബിലേക്ക് വലിച്ചെറിയുകയായിരുന്നു. നിമിഷങ്ങൾക്കകം തന്നെ അനിൽ കുമാറിനെ ദിവസം ജീവനക്കാർ ചേർന്ന് മെഡിക്കൽ സെന്ററിൽ എത്തിക്കുകയും, പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് പാമ്പ് പിടുത്തക്കാരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി.

Also Read: തൃശൂരില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം ആഞ്ഞടിക്കും: വി എസ് സുനില്‍കുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button